നടിയെ ആക്രമിച്ച കേസ്; ഗൂഢാലോചന അന്വേഷിക്കാൻ നിയമനടപടിയുമായി ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ നിയമനടപടിക്കൊരുങ്ങി നടൻ ദിലീപ്. പ്രത്യേകസംഘം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ചെന്നും ദിലീപ് വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നും വിധി പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ദിലീപ് പറയുന്നു.

അതേസമയം, 12ാം തിയതിയിലെ ശിക്ഷാവാദത്തിന് ശേഷമേ വിധിപകര്‍പ്പ് ലഭ്യമാകു. വിധി പഠിച്ച് പാളിച്ചകള്‍ പരിശോധിച്ച ശേഷമേ ഹൈക്കോടതിയിലേക്ക് പോകു. പ്രോസിക്യൂഷന്റെ ചില തെളിവുകള്‍ കോടതി പരിഗണിച്ചില്ലെന്ന് ആരോപണമുണ്ട്. കേസിൽ 8 പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

പള്‍സര്‍ സുനിയടക്കം 6 പ്രതികളാണ് ജയിലേക്ക് പോകുക. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവര്‍ കുറ്റക്കാരെന്നാണ് തെളിഞ്ഞത്.

Actress attack case: Dileep takes legal action to investigate conspiracy

More Stories from this section

family-dental
witywide