നടിയെ ആക്രമിച്ച കേസിലെ വിധിയുടെ ഉള്ളടക്കം ചോർന്നെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായിയെ തള്ളി അഭിഭാഷക അസോസിയേഷൻ. എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അറിവോടെയല്ല ചീഫ് ജസ്റ്റിസിന് പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി കത്തയച്ചതെന്നും ജഡ്ജിമാർക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കി.
അതേസമയം, വിധിയിലെ വിവരങ്ങൾ സംബന്ധിച്ച് ഊമ കത്ത് ലഭിച്ചെന്നും ജുഡീഷ്യറിയുടെ വിശ്വാസം ഉറപ്പാക്കാൻ അന്വേഷണം വേണമെന്നുമായിരുന്നു അഡ്വ. യശ്വന്ത് ഷേണായിയുടെ കത്തിലെ ആവശ്യം. വിധി വരുന്നതിന് ഒരാഴ്ച മുൻപാണ് ഊമ കത്ത് ലഭിച്ചതെന്നാണ് പറയുന്നത്. കത്തിന്റെ പകർപ്പും ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Actress attack case; Lawyers Association rejects President’s allegation that verdict content was leaked













