നടിയെ ആക്രമിച്ച കേസ് അന്തിമ തീർപ്പിലേക്ക്; ദിലീപിന് നിർണായകം, ഡിസംബര്‍ എട്ടിന് വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേക്ക്. കേസില്‍ ഡിസംബര്‍ എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി വിധി പറയും. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒമ്പത് പേരാണ് കേസിൽ പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവ‍ർ ഇപ്പോൾ ജാമ്യത്തിലാണ്. 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.

കേസിൽ നടൻ ദിലീപ് അടക്കം 10 പ്രതികളുടെ ശിക്ഷയാണ് വിധിക്കുക. എറണാകുളം പ്രത്യേക കോടതിയാണ് വിധിപ്രസ്താവം നടത്തുക. 2020 ജനുവരി 30ന് വിചാരണ തുടങ്ങിയ കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. പൊലീസ് ഉദ്യോഗസ്ഥനായ, അനീഷ്, വിപിൻലാൽ, വിഷ്ണു എന്നിവരാണ് കേസിലെ മൂന്ന് മാപ്പു സാക്ഷികൾ. രണ്ടു പ്രതികളെ നേരത്തെ കോടതി വിട്ടയച്ചിരുന്നു. അഭിഭാഷകരായ രാജു ജോസഫ് പ്രതീഷ് ചാക്കോ എന്നിവരെയാണ് ജില്ലാ കോടതി വിട്ടയച്ചത്

Actress attack case nears final verdict; Crucial for Dileep, verdict to be announced on December 8

Also Read

More Stories from this section

family-dental
witywide