നടിയെ ആക്രമിച്ച കേസ് : ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം, കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ , ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂഷൻ

കൊച്ചി : ഓടുന്ന കാറിൽവെച്ച് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികളുടെ ശിക്ഷാവിധി ഉച്ചയ്ക്കുശേഷം പ്രസ്താവിക്കും. ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ള ആറുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

പ്രതികൾക്കുശിക്ഷ വിധിക്കുന്നതുമായി ബന്ധപ്പെട്ട വാദമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കോടതിക്കുമുമ്പാകെ സുനി അടക്കമുള്ള പ്രതികൾ പൊട്ടിക്കരഞ്ഞതായാണ് റിപ്പോർട്ട്. തനിക്ക് അമ്മ മാത്രമേ ഉള്ളൂ എന്നായിരുന്നു പൾസർ സുനി കോടതിയോട് പറഞ്ഞത്. തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞ് മാർട്ടിനും മണികണ്ഠനും പൊട്ടിക്കരഞ്ഞു. പ്രതികൾക്ക് ജീവപര്യന്തം നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം.

ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (ഐപിസി) 20 വർഷം വരെ കഠിന തടവോ, ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം കടുത്ത ശിക്ഷ ലഭിക്കാവുന്ന 10 കുറ്റങ്ങളാണ് 6 പ്രതികൾക്കുമെതിരെ കണ്ടെത്തിയത്.

അതേസമയം, കുറ്റം ചെയ്തിട്ടില്ലെന്നു കോടതിക്കു ബോധ്യപ്പെടുമ്പോഴോ തെളിവുകൾ കണ്ടെത്തി കുറ്റം സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുമ്പോഴോ ആണ് ഒരു പ്രതിയെ കുറ്റവിമുക്തനാകുന്നത്. ദിലീപിൻ്റെ കാര്യത്തിൽ ഇത്തരത്തിൽ എന്താണ് സംഭവിച്ചതെന്നും ഇന്നത്തെ വിധിന്യായത്തിൽ നിന്നും വ്യക്തമാകും.

Actress attack case: sentencing to be announced after noon, prosecution demanded life imprisonment.

More Stories from this section

family-dental
witywide