നടിയെ ആക്രമിച്ച കേസ്: ഇത് അന്തിമ വിധിയല്ല; മേൽക്കോടതിയിൽ നീതിക്കുവേണ്ടി പോരാടുമെന്ന് ബി.സന്ധ്യ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി അന്തിമ വിധിയല്ലെന്നും മേൽക്കോടതിയിൽ നീതിക്കുവേണ്ടി അന്വേഷണ സംഘവും പ്രോസിക്യൂഷനും പോരാടുമെന്നും അന്വേഷണ സംഘം മുൻ മേധാവി ബി.സന്ധ്യ. നടൻ ദിലീപ് ഉൾപ്പടെയുള്ള നാലു പ്രതികളെ വെറുതെ വിട്ടത് ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാലെന്നും ഗുഢാലോചന എപ്പോഴും ഒരു വെല്ലുവിളിയാണെന്നും അവർ പറഞ്ഞു.

അന്വേഷണ സംഘം മികച്ച ജോലിയാണ് ചെയ്തത്. വിചാരണവേളയിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടുണ്ട്. അവർ അഭിനന്ദനം അർഹിക്കുന്നുണ്ട്. മാറിമാറി വന്ന പ്രോസിക്യൂട്ടർമാരും നല്ല ജോലി ചെയ്തിട്ടുണ്ട്. ഈയൊരു കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയിൽ ഒരുപാട് പോസിറ്റീവായ മാറ്റങ്ങൾ വന്നു. അന്തിമ വിധി വരുന്നതുവരെ അതിജീവിതയ്ക്കൊപ്പം അന്വേഷണം സംഘം ഉണ്ടാകുമെന്നും ബി. സന്ധ്യ കൂട്ടിച്ചേർത്തു.

എട്ടു വർഷം നീണ്ട കാത്തിരുപ്പിന് ശേഷം എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി ഹണി എം. വർഗ്ഗീസ് ആണ് വിധി പുറപ്പെടുവിച്ചത്. കേസിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പടെയുള്ള ആറ് പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. സുനിൽ എൻ.എസ് എന്ന പൾസർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠ‌ൻ ബി, വിജീഷ് വി.പി., സലിം എച്ച് എന്ന വടിവാൾ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾ.

കൂട്ട ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേൽചുമത്തിയിരിക്കുന്നത്. പ്രതികൾക്കുള്ള ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. കേസിൽ ദിലീപിനെ കൂടാതെ ചാൾസ് തോമസ്, സനിൽകുമാർ എന്ന മേസ്‌തിരി സനിൽ, ശരത് ജി നായർ എന്നിവരെയും വെറുതെ വിട്ടു.

Actress attack case: This is not the final verdict; B. Sandhya says he will fight for justice in the Supreme Court

Also Read

More Stories from this section

family-dental
witywide