നടി ബി സരോജ ദേവി അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യൻ നടി ബി സരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. അഭിനയ സരസ്വതി എന്നും കന്നഡത്ത് പൈങ്കിളി എന്നും വിശേഷണമുള്ള ബി സരോജ ദേവി ഇരുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജ്യം പദ്‍മശ്രീ, പത്മഭൂഷണ്‍ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്.

60-കളിൽ കന്നഡ, തമിഴ്, തെലുഗു സിനിമകളിൽ തിളങ്ങി നിന്ന ഇവരെ എംജിആറിന് ഒപ്പം അഭിനയിച്ച നാടോടി മന്നൻ പ്രശസ്‍തിയിലേക്കുയർത്തി. കന്നടയിൽ രാജ് കുമാറിന്റയും തെലുങ്കിൽ എൻടിആറിന്റെയും തമിഴിൽ എംജിആർ, ശിവാജി ഗണേശൻ എന്നിവരുടെയും നിരവധി ചിത്രങ്ങളിൽ നായികയായി. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം പുനീത് രാജ് കുമാർ നായകനായ ‘സാർവ ഭൗമ’ (2019) ആണ്.

More Stories from this section

family-dental
witywide