
ചെന്നൈ: ബിജെപിയുടെ തമിഴ്‌നാട്ടിലെ വൈസ് പ്രസിഡന്റായി നടി ഖുഷ്ബു സുന്ദറിനെ നിയമിച്ചു. ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഖുഷ്ബു, പിന്നീട് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷം 2020ലാണു ബിജെപിയില്‍ ചേര്‍ന്നത്.
നൈനാര്‍ നാഗേന്ദ്രന്‍ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ ഖുഷ്ബുവിനു പ്രധാനപ്പെട്ട പദവി നല്‍കിയത്. ഖുഷ്ബു അടുത്തയിടെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് അകലം പാലിച്ചിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പുതിയ പദവി തേടിയെത്തിയിരിക്കുന്നത്.