അപകീർത്തിപ്പെടുത്തിയ കേസിൽ നടി മിനു മുനീര്‍ അറസ്റ്റില്‍

കൊച്ചി: പ്രശസ്ത സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മിനു മുനീര്‍ അറസ്റ്റില്‍. ഇൻഫോപാർക്ക് സൈബർ പൊലീസ് അറസ്റ്റ് ചെയ്‍ത കേസിൽ പിന്നീട് നടിയെ ജാമ്യത്തില്‍ വിടുകയും ചെയ്‍തു.

ബാലചന്ദ്ര മേനോനെതിരെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട കാലയളവിലാണ് നടി മിനു മുനീര്‍ ആരോപണം ഉന്നയിച്ചത്. ബാലചന്ദ്ര മേനോനില്‍ നിന്ന് ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു ആരോപണം.

ബാലചന്ദ്ര മേനോനെതിരെ നടി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചിരുന്നു. മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെയും നടി മിനു മുനീര്‍ പരാതി നല്‍കിയിരുന്നു.

More Stories from this section

family-dental
witywide