
കൊച്ചി: ലൈംഗികാതിക്രമ പരാതികൾ ലളിതവത്കരിച്ച പ്രസ്താവന ചർച്ചയാകുന്നതിനിടെ മാലാ പാർവതിയെ രൂക്ഷമായി വിമർശിച്ച് നടി രഞ്ജിനി. മാലാ പാർവതി അവസരവാദിയെന്നാണ് രഞ്ജിനിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ വിൻസിയുടെ പരാതിയുടെ പശ്ചാത്തലത്തിലായിരുന്നു മാലാ പാർവതിയുടെ പരാമർശം. ലൈംഗികാതിക്രമങ്ങളോട് പോടാ എന്ന് പറഞ്ഞാൽ കഴിയുന്ന കാര്യമല്ലേ, തമാശയായും പ്രതികരിക്കാം എന്നായിരുന്നു മാലാപാർവതി ഒരു അഭിമുഖത്തിൽ പറഞ്ഞത്. സൈക്കോളജിസ്റ്റും അഭിഭാഷകയുമായിരുന്നിട്ടും, ഇത്തരം ആളുകളെ പിന്തുണയ്ക്കുന്നത് അവസരവാദമെന്നാണ് മാല പാര്‍വതിക്കെതിരായ രഞ്ജിനിയുടെ വിമര്‍ശനം. മാലാ പാര്‍വതിയോടുള്ള ബഹുമാനം നഷ്ടമായെന്നും നാണക്കേട് തോന്നുന്നുവെന്നും രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമായി.











