
കൊച്ചി: പ്രമുഖ യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായതായത് വെളിപ്പെടുത്തിയ നടി റിനി ആന്‍ ജോര്‍ജ് പ്രതിപക്ഷ നേതാവിന് പിതാവിന് സ്ഥാനം എന്ന് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നും ഹൂ കെയേഴ്‌സ് ആറ്റിറ്റിയൂഡാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് റിനി ആൻ ജോർജ് മറുപടി പറഞ്ഞത്. പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇയാളില്‍ നിന്നും വലിയ പ്രശ്‌നങ്ങള്‍ നേരിട്ട പെണ്‍കുട്ടികള്‍ പ്രതികരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
പല ഫോറങ്ങളിലും പരാതി പറഞ്ഞിട്ടുണ്ട്. അതിന് കിട്ടിയത് ഹൂ കെയേഴ്‌സ് ആറ്റിറ്റിയൂഡാണെന്നും റിനി പറഞ്ഞു. ഞാന്‍ നേരിട്ട് പ്രശ്‌നം അറിയാതെ പറഞ്ഞു പോയതാണ്. സമൂഹമാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ പല മാന്യദ്ദേഹങ്ങളും പറയുന്നത് ഹൂ കെയേഴ്‌സ് എന്ന രീതിയാണ്. അതിനാലാണ് ആ വാക്കുകള്‍ ഉപയോഗിച്ചത്. പല ഫോറങ്ങളിലും പരാതി പറഞ്ഞിട്ടുണ്ട്. അതിന് കിട്ടിയത് ഹൂ കെയേഴ്‌സ് ആറ്റിറ്റിയൂടാണ്.യുവനേതാവ് ഫൈവ് സ്റ്റാർ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചെന്ന് യുവ മാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തൽആരാണെന്ന് നേതാവ് എന്ന് പറയാന്‍ താത്പര്യപ്പെടുന്നില്ല.
ഇയാള്‍ പരാതികള്‍ പറഞ്ഞിട്ടും സ്ഥാനമാനങ്ങള്‍ ലഭിച്ചു. ആ വ്യക്തി ഉള്‍പ്പെട്ട പ്രസ്ഥാനങ്ങളിലെ പലരുമായി അടുത്ത സ്നേഹബന്ധവും സൗഹൃദവുമുണ്ട്. ഇതിനാലാണ് പേര് തുറന്ന് പറയാത്തത്. ഇനിയും ഇത്തരം ദുരനുഭവം ഉണ്ടായാല്‍ പേര് തുറന്ന് പറയുന്നതിനെ കുറിച്ച് ആലോചിക്കും. സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് നേതാവിനെ പരിചയം. അപ്പോള്‍ തന്നെ മോശമായ ഇടപെടലാണ് ഉണ്ടായതെന്നും നടി റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി.