ഇലോൺ മസ്‌കിൻ്റെ സ്റ്റാര്‍ലിങ്കില്‍ വരിക്കാരെ ചേര്‍ക്കുക ആധാര്‍ വെരിഫിക്കേഷൻ വഴി

ഇന്ത്യയിൽ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ്, ഉപഭോക്താക്കളെ ചേര്‍ക്കുക ആധാര്‍ അധിഷ്ഠിത വെരിഫിക്കിക്കേഷൻ വഴി. ഇതിനായി യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി (യു.ഐ.ഡി.എ.ഐ.) കമ്പനി സഹകരിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് & ഐടി മന്ത്രാലയം അറിയിച്ചു. ആധാർ വഴി സ്റ്റാര്‍ലിങ്കിന്റെ ഉപഭോക്താക്കളെ ചേര്‍ക്കല്‍ പേപ്പര്‍രഹിതവും കെവൈസി.മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും അതിവേഗം നടത്താമെന്ന് മന്ത്രാലയം അറിയിച്ചു. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, ഉപഭോക്താവിന്റെ അനുമതിപ്രകാരം മാത്രമായിരിക്കും ആധാർ പരിശോധന.

ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത വിദൂര സ്ഥലങ്ങളില്‍ കണക്ടിവിറ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ ഉപഗ്രഹ അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ ഓഗസ്റ്റ് ഒന്നിന് അനുമതി നല്‍കിയതായി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സ്ഥിരീകരിച്ചിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സ് (ഡി.ഒ.ടി.) സ്റ്റാര്‍ലിങ്കിന് യൂണിഫൈഡ് ലൈസന്‍സ് അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide