അടിമാലി മണ്ണിടിച്ചൽ ; അപകടത്തിന് കാരണം ദേശീയപാത നിര്‍മാണത്തിന് അധികൃതരുടെ അനധികൃത മണ്ണെടുപ്പ്

ഇടുക്കി അടിമാലിക്കടുത്ത് അടിമാലിക്കടുത്ത് കൂമന്‍ പാറയില്‍ ഇന്നലെ രാത്രി പത്തരയോടെ ലക്ഷം വീട് ഉന്നതിയിൽ ഉണ്ടായ മണ്ണിടിച്ചലിന് കാരണം ദേശീയപാത നിര്‍മാണത്തിനായി അധികൃതർഅനധികൃതമായി മണ്ണെടുത്തതാണെന്ന് നാട്ടുകാർ. അപകടത്തിൽ നാല്‍പ്പത് അടിയുള്ള മണ്‍തിട്ട രൂപപ്പെടാന്‍ കാരണമായത് ദേശീയപാത മണ്ണെടുപ്പാണ് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.

അപകടത്തെ തുടർന്ന് സംഭവസ്ഥലത്തെത്തിയ മന്ത്രി റോഷി അഗസ്റ്റിനും എന്‍എച്ച് നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉണ്ടായ അപകടമാണ് ഇതെന്ന് വ്യക്തമാക്കി. അശാസ്ത്രീയമായ ദേശീയപാത നിര്‍മാണമാണ് അപകടത്തിന് കാരണമെന്ന് പഞ്ചായത്ത് മെമ്പര്‍ ടിഎസ് സിദ്ദിഖും പറയുന്നു.

പ്രദേശത്ത് കഴിഞ്ഞ ദിവസവും സമാന രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. മണ്ണിടിച്ചില്‍ തുടരുന്നതിനാലാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും ഗതാഗതം നിരോധിക്കാനും തീരുമാനിച്ചതെന്നും ദേവികുളം എംഎല്‍എ എ രാജ പറഞ്ഞു.അപകടത്തിൽ ഇരുപതോളം വീടുകള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. നാല്‍പത് അടിയോളം ഉയരമുള്ള മണ്‍ തിട്ട ഇടിഞ്ഞതോടെ നിരവധി വീടുകള്‍ മണ്ണിനടിയിലായി. ചില വീടുകളില്‍ ആളുകളുണ്ടായിരുന്നു.

ആദ്യമെത്തിയ നാട്ടുകാര്‍ ഇവരെയെല്ലാം സുരക്ഷിതമായി മാറ്റി. എന്നാല്‍ ബിജുവും സന്ധ്യയും കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കടിയില്‍ പെട്ടു പോകുകയായിരുന്നു. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സും മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ബിജുവിനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജുവിന്റെ ഭാര്യ സന്ധ്യയെ പുലര്‍ച്ചെ 03:10 ന് രക്ഷപ്പെടുത്തി വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

Adimali landslide; The cause of the accident was the authorities’ illegal excavation of soil for the construction of the national highway

More Stories from this section

family-dental
witywide