അടൂരിന്‍റെ സിനിമാ കോൺക്ലേവിലെ പരാമർശത്തിൽ പരക്കെ വിമർശനം; ‘വിശ്വചലച്ചിത്ര വേദികളിൽ വിഹരിച്ചിട്ട് കാര്യമില്ല, മനുഷ്യനാകണം’, മന്ത്രി ബിന്ദുവടക്കം രംഗത്ത്

തിരുവനന്തപുരം: സിനിമ നയരൂപീകരണ ചർച്ചകൾ നല്ലരീതിയിൽ നടന്ന കോൺക്ലേവിന്റെ സമാപത്തിലെ അധിക്ഷേപ പരാമർശങ്ങളിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പരക്കെ വിമർശനം. അടൂർ തിരുത്താൻ തയ്യാറാകണമെന്ന് സദ്ദസിൽ തന്നെ പുഷ്പതല പ്രതിഷേധിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധിപേർ അടൂരിനെതിരെ വിമർശനവുമായി രംഗത്തെത്തി. മന്ത്രി ആർ ബിന്ദുവും സംവിധായകൻ ഡോ. ബിജുവും അടൂരിനെ വിമർശിച്ച് രംഗത്തെത്തി. വിശ്വ ചലച്ചിത്ര വേദികളിൽ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം എന്നായിരുന്നു മന്ത്രി ബിന്ദുവിന്‍റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

സിനിമാ കോൺക്ലേവിലെ വിവാദപരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് മറുപടിയുമായി സംവിധായകൻ ഡോ. ബിജുവും രംഗത്തെത്തിയിരുന്നു. സർഗശേഷി മാത്രം കൈമുതലാക്കി സിനിമ ചെയ്യാമെങ്കിൽ പട്ടികജാതി വിഭാഗക്കാർക്കും വനിതകൾക്കും ഈ നാട്ടിൽ സിനിമ ചെയ്യാമെന്ന് ഡോ. ബിജു പ്രതികരിച്ചു. മൂന്നുമാസത്തെ പരിശീലനം വേണമെന്ന് തോന്നുന്നത് പ്രത്യേക തരം കണ്ണാടി ഉപയോഗിക്കുന്നത് കൊണ്ട്. യാതൊരു പരിശീലനവും ലഭിക്കാതെ നിരവധി സിനിമകൾ ചെയ്ത് പുരസ്കാരങ്ങൾ നേടിയ പട്ടികജാതി സംവിധായകനാണ് താനെന്നും ബിജു പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

അതേസമയം വിഖ്യാത സംവിധായകനായ അടൂരിന് സ്വന്തം അഭിപ്രായം പറയാമല്ലോ എന്നാണ് മാധ്യമങ്ങളോട് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത്.

More Stories from this section

family-dental
witywide