
ഹൂസ്റ്റണ്‍: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മലയാളി യുവതി യുഎസിലെ ഹൂസ്റ്റണില്‍ അന്തരിച്ചു. കൊല്ലം പുത്തൂര്‍ തെക്കേവീട്ടില്‍ ജോയല്‍ ഭവനില്‍ ജോയല്‍ രാജന്റെ ഭാര്യ ടിഞ്ചു ജോയല്‍ (35) ആണ് മരിച്ചത്. അടൂര്‍ പറക്കോട് അറുകാലിക്കല്‍ വെസ്റ്റ് അലക്‌സ് വില്ലയില്‍ സെല്‍വന്‍ പി അലക്‌സ് – ജയ സെല്‍വന്‍ ദമ്പതികളുടെ മകളാണ്.
ഹൂസ്റ്റണില്‍ കുടുംബമായി താമസിച്ചു വരികയായിരുന്നു. കൊല്ലം സ്വദേശിയാണ് ടിഞ്ചുവിന്റെ ഭര്‍ത്താവ് ജോയല്‍. മക്കള്‍: അന്ന, ഏബല്‍.
മൃതദേഹം നാട്ടില്‍ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നു. സംസ്‌കാരം പിന്നീട് പുത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.
Adoor native passes away in Houston.
Tags:
















