രാഹുലിന് ക്ലീറ്റ് ചിറ്റ് നൽകി യുഡിഎഫ് കൺവീനർ, ‘ആരോപണങ്ങളിൽ കഴമ്പില്ല’; നിയമസഭയിൽ എത്തുമെന്നും പ്രതികരണം

തിരുവനന്തപുരം: ആരോപണങ്ങൾക്ക് നടുവിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് യുഡിഎഫ്. കൺവീനർ അടൂർ പ്രകാശ് അറിയിച്ചു. രാഹുലിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടാണ് അടൂർ പ്രകാശിന്റെ പ്രതികരണം.

“നിയമം എല്ലാവർക്കും ഒരുപോലെയാണ്. ആരോപണങ്ങൾ ഉയർന്ന നിരവധി പേർ സഭയിലുണ്ട്. രാഹുലിനെ മാത്രം എന്തിന് മാറ്റിനിർത്തണം?” അടൂർ പ്രകാശ് ചോദിച്ചു. കോൺഗ്രസിന്‍റെ കാര്യങ്ങൾ തീരുമാനിക്കുന്നത് സിപിഎം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലിനെതിരെ നിലവിൽ കേസുകളില്ലെന്നും, ആരോപണങ്ങൾ ഉയർന്ന സാഹചര്യം പരിഗണിച്ച് മാത്രമാണ് അദ്ദേഹത്തെ മാറ്റിനിർത്തിയതെന്നും അടൂർ പ്രകാശ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ അപ്പോൾ തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ആവർത്തിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

More Stories from this section

family-dental
witywide