ഞാനും ജീവനൊടുക്കുമെന്ന് അഫാന്‍ ; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 24 മണിക്കൂര്‍ പ്രത്യേക നിരീക്ഷണം

തിരുവനന്തപുരം : താനും ജീവനൊടുക്കുമെന്ന് വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാന്‍. അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്. അഫാനെ നിരീക്ഷിക്കാന്‍ 24 മണിക്കൂറും ജയില്‍ ഉദ്യോഗസ്ഥരുമുണ്ട്. ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ നിന്നും അഫാനെ ജയിലേക്ക് മാറ്റിയത്.

അഫാനെ കസ്റ്റഡയില്‍ വേണമെന്ന് ആവശ്യപ്പെട്ട് വെഞ്ഞാറമൂട് പൊലീസ് വെള്ളിയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. ഇയാള്‍ക്കൊപ്പം അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്.

കടബാധ്യത മൂലം ബന്ധുക്കളുടെ അധിക്ഷേപിച്ചതാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്ന് പ്രതി അഫാന്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. അമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നതെന്നും ബന്ധുക്കള്‍ സ്ഥിരമായി ആക്ഷേപിച്ചു. കൊല്ലുന്നതിന്ന് മുമ്പ് കാമുകിയോടും അനുജനോടും താന്‍കൊലപാതകങ്ങള്‍ ചെയ്തത് പറഞ്ഞിരുന്നുവെന്നും അഫാന്‍ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide