
ജറുസലം : ഖത്തറില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ യെമനിലും ഇസ്രയേല്‍ ബോംബാക്രമണം നടത്തി. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടതായും 130 പേര്‍ക്ക് പരിക്കേറ്റതായും ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ സനായിലെ വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്.
ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ത്തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 30 നു സനായില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹൂതികളുടെ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു.