ട്രംപിന്റെ പ്രതിനിധികളുമായി രണ്ടു ദിവസം നീണ്ട ചർച്ച; ഒടുവിൽ ഉപരോധങ്ങളിൽ ഇളവ്, പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ 123 പേരെ മോചിപ്പിച്ച് ബെലാറസ്

മിൻസ്‌ക് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധികളുമായി രണ്ടു ദിവസം നീണ്ട ചർച്ചകളെ തുടർന്ന് പ്രതിപക്ഷത്തെ പ്രമുഖ നേതാവായ മരിയ കൊലെസ്നിക്കോവ ഉൾപ്പെടെ 123 പേരെ മോചിപ്പിച്ച് ബെലാറസ്. ബെലാറസിനെതിരെയുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്താൻ യുഎസ് തീരുമാനിച്ചതിനു പിന്നാലെയാണ് ഈ നീക്കം. ട്രംപ് ഭരണകൂടം ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയുമായി ചർച്ച തുടങ്ങിയതിനു ശേഷം തടവുകാരുടെ ഏറ്റവും വലിയ മോചനമാണിത്.

പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും 2022-ലെ സമാധാന നൊബേൽ ജേതാവുമാണ് അലെസ് ബിയാലിയാറ്റ്സ്കി. പ്രസിഡന്റിനെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതിനിടെ അറസ്‌റ്റിലായ വിക്‌ടർ ബാബറിക്ക എന്നിവരും മോചിപ്പിച്ചവരിൽ ഉൾപ്പെടുന്നു. ഇതിനു പകരമായി വളങ്ങളിൽ ഉപയോഗിക്കുന്ന പ്രധാന ഘടകമായ ബെലാറൂസ് പൊട്ടാഷിന് മേലുള്ള ഉപരോധം പിൻവലിക്കാൻ യുഎസ് സമ്മതിച്ചു.

ലോകത്തിലെ പ്രമുഖ പൊട്ടാഷ് ഉത്പാദകരിൽ ഒന്നാണ് മുൻ സോവിയറ്റ് രാഷ്ട്രമായ ബെലാറൂസ്. 1994 ൽ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വതന്ത്രമായ അന്ന് മുതൽ അധികാരത്തിലുള്ള പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോ 2020 ൽ തിരഞ്ഞെടുപ്പു ക്രമക്കേട് നടത്തി വീണ്ടും അധികാരത്തിലെത്തിയതിനെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭം നടന്നിരുന്നു. ഇതേ തുടർന്ന് പ്രതിപക്ഷ നേതാക്കൾ അടക്കമുള്ളവരെ ലുക്കാഷെൻകോ അക്രമാസക്തമായി അടിച്ചമർത്തി.

ക്രൂരമായ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് യുഎസും യൂറോപ്യൻ യൂണിയനും ബെലാറൂസിനു മേൽ വ്യാപകമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് മിക്ക പ്രതിപക്ഷ നേതാക്കളും ജയിലിലാകുകയോ നാടുകടത്തപ്പെടുകയോ ചെയ്‌തു. 2022-ൽ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് ബെലാറൂസിനെ ഒരു താവളമായി ഉപയോഗിക്കാൻ ലുക്കാഷെൻകോ അനുവദിച്ചതിനു ശേഷം ഉപരോധം കൂടുതൽ കർശനമാക്കിയിരുന്നു.

After two days of talks with Trump’s representatives; sanctions finally eased, Belarus releases 123 people, including opposition leaders

More Stories from this section

family-dental
witywide