അഹമ്മദാബാദ് വിമാനാപകടം : ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട 242 യാത്രക്കാരില്‍ ഉള്‍പ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ഞായറാഴ്ച തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ മൃതദേഹം ഞായറാഴ്ച രാവിലെ കുടുംബത്തിന് കൈമാറി.

അതേസമയം, ഡിഎന്‍എ പരിശോധനയിലൂടെ ഇതുവരെ 32 പേരെ അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഗുജറാത്തിലെയും രാജസ്ഥാനിലെയും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണെന്ന് അഡീഷണല്‍ സിവില്‍ സൂപ്രണ്ട് ഡോ. രജനീഷ് പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതില്‍ 14 പേരുടെ മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മരിച്ചവരെ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞുപോയതിനാല്‍ അധികൃതര്‍ ഡിഎന്‍എ പരിശോധനകള്‍ നടത്തിവരികയാണ്. ഇതിനായി 230 ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide