അഹമ്മദാബാദ് വിമാനാപകടം; കണ്‍ട്രോൾ റൂം തുറന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം

അഹമ്മദാബാ​ദ്: അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പറന്നുയരവേ അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ കണ്‍ട്രോൾ റൂം തുറന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം. വിവരങ്ങൾ അറിയാനായി 011-24610843 | 9650391859 എന്നീ നമ്പറുകളിലേക്ക് ബന്ധപ്പെടാം.