
ന്യൂഡൽഹി : ജൂൺ 13ന് രാജ്യത്തെ നടുക്കിയ അഹമ്മദാബാദിലെ വിമാനാപകടത്തില്‍ ബോയിംഗിനും കോക്പിറ്റിലെ ഇന്ധന സ്വിച്ച് മാറ്റിയ ഹണിവെല്ലിനുമെതിരേ അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്ത് മരിച്ചവരുടെ കുടുംബം.
ഇന്ധനസ്വിച്ച് തകരാറിലായതാണ് അപകടകാരണമെന്നാണ് കുടുംബങ്ങള്‍ ആരോപിക്കുന്നത്. ഇതാദ്യമാണ് അഹമ്മദാബാദ് വിമാനാപകടത്തില്‍ യുഎസില്‍ കേസ് ഫയല്‍ ചെയ്യുന്നത്. അമേരിക്കയിലെ ഡെലവെയറിലെ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
അപകടത്തിൽ മരിച്ചവരിൽ കാന്തബെൻ ധീരുഭായ് പഘടൽ, നവ്യ ചിരാഗ് പഘടൽ, കുബേർഭായ് പട്ടേൽ, ബാബിബെൻ പട്ടേൽ എന്നിവരുടെ കുടുംബങ്ങൾക്ക് വേണ്ടി വ്യക്തമല്ലാത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു













