
ന്യൂഡല്‍ഹി: ജൂണ്‍ 12ന് ഉണ്ടായ അഹമ്മദാബാദ് വിമാന അപകടത്തില്‍ അമ്മയെ നഷ്ടമായ യുവാവ് ബോയിങിനെതിരെ യുഎസ് കോടതിയില്‍ കേസ് നല്‍കി. ഇന്ത്യയില്‍ നിയമനടപടികള്‍ക്ക് കാലതാമസം ഉണ്ടാകുമെന്നതിനാലാണ് യുഎസ് കോടതിയെ സമീപിക്കാന്‍ കാരണം. ഹിര്‍ പ്രജാപതി എന്ന യുവാവാണ് അമ്മ കല്‍പന ബെന്‍ പ്രജാപതിയുടെ മരണത്തെ തുടര്‍ന്ന് ഈ നീക്കം നടത്തിയത്.
ജൂണ്‍ 12ന് 242 പേരുമായി ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 7878 ഡ്രീംലൈനര്‍ വിമാനം 32 സെക്കന്‍ഡിനകം തകര്‍ന്നുവീഴുകയായിരുന്നു. മലയാളി ഉള്‍പ്പെടെ 260 പേരാണ് മരിച്ചത്.