
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ കഥാപാത്രമാക്കിയ എഐ വിഡിയോയുമായി ബന്ധപ്പെട്ട് പരാതി നല്‍കി ബിജെപി പ്രവര്‍ത്തകന്‍. പരാതിയില്‍ ഡല്‍ഹി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബിജെപി ഡൽഹി ഇലക്ഷൻ സെൽ കൺവീനർ സങ്കേത് ഗുപ്ത നൽകിയ പരാതിയെ തുടർന്നാണ് 2023 ലെ ഭാരതീയ ന്യായ സംഹിതയിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് കേസ് ഫയൽ ചെയ്തത്.
തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്‌നത്തില്‍ മോദിയോട് അമ്മ പറയുന്നതാണ് വീഡിയോ. കോണ്‍ഗ്രസ്സ് വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതെന്നാണ് പരാതി. മോദിയെയും അമ്മയെയും വീഡിയോയിലൂടെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. കോൺഗ്രസിന് “ബീഹാറിലെ ജനങ്ങളിൽ നിന്ന് ഉചിതമായ മറുപടി” ലഭിക്കുമെന്ന് ബിജെപി പ്രസിഡന്റ് ജെപി നദ്ദ മുന്നറിയിപ്പ് നൽകി














