”എയര്‍ഹോണുകള്‍ പിടിച്ചെടുത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണം, റോഡ് റോളര്‍ കയറ്റി നശിപ്പിക്കണം”- വിചിത്ര നിര്‍ദേശവുമായി ഗതാഗതമന്ത്രി

തിരുവനന്തപുരം : ബസുകളിലെയടക്കം എയര്‍ഹോണുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കാട്ടി ഗതാഗത മന്ത്രി പുറത്തിറക്കിയ ഉത്തരവില്‍ വിചിത്ര നിര്‍ദേശങ്ങള്‍. പിടിച്ചെടുക്കുന്ന എയര്‍ഹോണുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഇതിനുശേഷം റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നുമാണ് മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ ഉത്തരവിലുള്ളത്. എയര്‍ഹോണുകള്‍ പിടിച്ചെടുക്കുന്നതിനായി സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നതിനാണ് ഈ നിര്‍ദേശം നല്‍കയത്.

വിവിധ ജില്ലകളില്‍ എയര്‍ഹോണ്‍ ഉപയോഗം വ്യാപകമാണെന്നും ഉദ്യോഗസ്ഥര്‍ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. വാഹനങ്ങളിലെ എയര്‍ഹോണ്‍ പിടിച്ചെടുക്കാന്‍ ഈ മാസം 13 മുതല്‍ 19വരെയാണ് സ്‌പെഷ്യല്‍ ഡ്രൈവിന് മന്ത്രി നിര്‍ദേശം നല്‍കിയത്.

More Stories from this section

family-dental
witywide