
ഗുരുഗ്രാം: അത്യാസന്ന നിലയില്‍ വെന്റിലേറ്ററിലായ എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായ പ്രതിയായ ആശുപത്രി ജീവനക്കാരന്‍ കുറ്റകൃത്യത്തിന് മുമ്പും ശേഷവും അശ്ലീല വീഡിയോകള്‍ കണ്ടതായി ഗുരുഗ്രാം പൊലീസ്. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ല സ്വദേശിയായ ദീപക് (25) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണിന്റെ സെര്‍ച്ച് ഹിസ്റ്ററിയില്‍ നിന്ന് ഇത് സ്ഥിരീകരിക്കപ്പെട്ടതായും, പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചതായും പൊലീസ് വ്യക്തമാക്കി.
പ്രതിയെ പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 6 ന് മേദാന്ത ആശുപത്രിയിലെ ഐസിയു മുറിയില്‍വെച്ചാണ് 46 കാരിയായ എയര്‍ഹോസ്റ്റസ് ലൈംഗിക പീഡനത്തിനിരയായത്.
കേസില്‍, കഴിഞ്ഞ അഞ്ച് മാസമായി ആശുപത്രിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് പൊലീസ് പിടിയിലായത്. ആശുപത്രി ജീവനക്കാരെയും ഡോക്ടര്‍മാരെയും ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുകയും 800 സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു.