ബോയിംഗ് 787-8 ഡ്രീംലൈനറുകള്‍ പുതുക്കിപ്പണിയാന്‍ തുടങ്ങി എയര്‍ ഇന്ത്യ ; 400 മില്യണ്‍ ഡോളര്‍ മുടക്കും

ന്യൂഡല്‍ഹി : ജൂണ്‍ 12 ന് അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ നവീകരിക്കുന്നതിനും വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനുമായി നീക്കം നടത്തി എയര്‍ ഇന്ത്യ. 400 മില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിയുടെ ഭാഗമായി എയര്‍ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനറുകളുടെ നവീകരണം ആരംഭിച്ചതായി ഒരു പ്രസ്താവനയില്‍ പറയുന്നു. എയര്‍ബസ് എ320 നിയോ നാരോബോഡി ജെറ്റുകളുടെ നവീകരണവും നടക്കുന്നുണ്ട്.

തടസ്സങ്ങള്‍ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് രണ്ട് പദ്ധതികളും നടത്തുന്നത്. എയര്‍ ഇന്ത്യയുടെ നവീകരണ പരിപാടിയില്‍ ക്യാബിന്‍ ഓവര്‍ഹോളുകള്‍, ഏവിയോണിക്സ് അപ്ഗ്രേഡുകള്‍, അറ്റകുറ്റപ്പണികള്‍ എന്നിവ ഉള്‍പ്പെടുന്നു

അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാന അപകടത്തില്‍, യുഎസ് നിര്‍മ്മിത 787-8 ഡ്രീംലൈനര്‍ വിമാനം ഉള്‍പ്പെടുന്നു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം ഒരു മെഡിക്കല്‍ ഹോസ്റ്റലില്‍ ഇടിച്ചുകയറി 260 പേര്‍ മരണപ്പെട്ടിരുന്നു. ഇതോടെ ബോയിംഗ് 787-8 വിമാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. 26 ഡ്രീംലൈനറുകളില്‍ ഏഴെണ്ണത്തിനും നവീകരണം വേണ്ടിവരും. നവീകരണങ്ങള്‍ വിമാനങ്ങളുടെ പ്രവര്‍ത്തന വിശ്വാസ്യത മെച്ചപ്പെടുത്തുമെന്നാണ് എയര്‍ ഇന്ത്യപ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ദീര്‍ഘദൂര അന്താരാഷ്ട്ര സര്‍വ്വീസുകളില്‍.

More Stories from this section

family-dental
witywide