യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; നാലര മണിക്കൂര്‍ നേരത്തെ പറന്നു, ഒടുവിൽ ടിക്കറ്റ് തുക തിരികെ നല്‍കാമെന്ന് വിമാനക്കമ്പനി

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട സമയത്തിനും നാലര മണിക്കൂര്‍ മുന്നേ പറന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ചൊവ്വാഴ്ച്ച രാത്രി 8.30ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് 9935 കരിപ്പൂർ- ബെംഗളൂരു വിമാനമാണ് വൈകീട്ട് നാലര മണിക്കൂര്‍ മുന്നേ പുറപ്പെട്ടത്.
വിമാനം പുറപ്പെട്ടത് അറിയാതെ വിമാനത്താവളത്തിലെത്തിയ വിമാനത്തിന്റെ സമയം മാറിയത് അറിയാതെ എത്തിയ യാത്രക്കാര്‍ ആകെ വലയുകയും ബഹളമുണ്ടാക്കുകയും ചെയ്തു.

അതേസമയം, വിമാനത്തിന്റെ സമയം മാറ്റിയ കാര്യം യാത്രക്കാരെ ഇ-മെയില്‍ വഴി അറിയിച്ചിരുന്നുവെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എന്നാൽ വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇ-മെയില്‍ വഴി അറിയിപ്പ് ലഭിച്ചെങ്കിലും മറ്റ് ആപ്പുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വിമാനം നേരത്തെ പുറപ്പെടുന്ന വിവരം അറിയാന്‍ കഴിഞ്ഞിരുന്നില്ല. പ്രശ്ന പരിഹാരമായി ഇവരുടെ ടിക്കറ്റ് തുക തിരികെ നല്‍കുമെന്ന് വിമാനക്കമ്പനി അറിയിച്ചു.

More Stories from this section

family-dental
witywide