സാങ്കേതിക തകരാർ; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ വൈകി

കൊല്‍ക്കത്ത: പുറപ്പെടാൻ നേരത്തെ സാങ്കേതിക തകരാർ കാരണം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകി. ഞായറാഴ്ച രാവിലെ 7 മണിക്ക് പുറപ്പെട്ട് ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ രാവിലെ 9.20ന് ഇറങ്ങേണ്ടിയിരുന്ന ഐക്‌സ് 1511 വിമാനമാണ് വൈകിയത്. അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

സൗജന്യമായി യാത്ര പുനഃക്രമീകരിക്കാനോ മുഴുവന്‍ പണവും തിരികെ ലഭിക്കുന്ന രീതിയില്‍ ടിക്കറ്റ് റദ്ദാക്കാനോ ഉള്ള അവസരം എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് നല്‍കി. ഫ്‌ളൈറ്റ് ക്രൂ വിമാനം റണ്‍വേയിലേക്കെത്തി പുറപ്പെടാന്‍ തയ്യാറെടുക്കുമ്പോള്‍ അവസാന നിമിഷം ഒരു സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത് ഇതോടെ വിമാനത്തിന്റെ യാത്ര വൈകുകയായിരുന്നു.

More Stories from this section

family-dental
witywide