സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് അമേരിക്കയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: മുംബൈയില്‍ നിന്നും യുഎസിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിത്തിച്ചിറക്കി. സാങ്കേതിക തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സുരക്ഷാകാരണങ്ങളാലായിരുന്നു നടപടി. ബുധനാഴ്ച രാവിലെ ന്യൂവാര്‍ക്കിലേക്ക് പറന്നുയര്‍ന്ന AI191 വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

‘ഒക്ടോബര്‍ 22 ന് മുംബൈയില്‍ നിന്ന് ന്യൂവാര്‍ക്കിലേക്ക് സര്‍വീസ് നടത്തിയ AI191 വിമാനത്തിലെ ജീവനക്കാര്‍ സാങ്കേതിക തകരാറുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി വിമാനം തിരിച്ചിറക്കി’ എയര്‍ലൈന്‍ പറഞ്ഞു. വിമാനം റദ്ദാക്കിയതോടെ വലഞ്ഞ യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കിയതായും ബദല്‍ വിമാനങ്ങള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Air India flight from Mumbai to the US was forced to return due to a technical issue

More Stories from this section

family-dental
witywide