സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മുംബൈയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; കൊല്‍ക്കത്തയില്‍ വിശദ പരിശോധന, ടേക്ക് ഓഫ് വൈകി

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സാങ്കേതിക തകരാര്‍ തുടര്‍ക്കഥയാകുന്നു. ഒടുവിലായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ180 എന്ന വിമാനം വിമാനത്തിനാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്.

ചൊവാഴ്ച്ച പുലര്‍ച്ചെയാണ് കൊല്‍ക്കത്തയിലെ നേതാജി സുബാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ വിമാനത്തിന്റെ ഇടതു വശത്തുള്ള എന്‍ജിനില്‍ തകരാര്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ യാത്രക്കാരെ പുറത്തിറക്കി വിമാനം പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നു മുംബൈയിലേക്കുള്ള ടേക്ക് ഓഫ് വൈകി.

അഹമ്മദാബാദിലെ വിമാനാപകടം സംഭവിച്ച് അഞ്ചു ദിവസത്തിനു ശേഷമാണ് വീണ്ടും എയര്‍ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാര്‍ നേരിടുന്നത്.

More Stories from this section

family-dental
witywide