
ന്യൂഡല്‍ഹി : തായ്ലന്‍ഡില്‍ എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി നേരിട്ടതോടെ അടിയന്തരലാന്‍ഡിംഗിലേക്ക് കടന്നു. ഇന്ന് രാവിലെ 9.30ന് ഫുക്കറ്റ് വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. തുടര്‍ന്ന് വിമാനം ഫുക്കറ്റ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.
ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എ.എ 379 എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കിയതായി ഫുക്കറ്റ് വിമാനത്താവള ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനത്തില്‍ 156 യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാരെ വിമാനത്തില്‍നിന്നും പുറത്തിറക്കി സുരക്ഷാ പരിശോധനകള്‍ നടത്തിയതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.