കുട്ടികളുടെ തനിച്ചുള്ള യാത്രയ്ക്ക് അധിക ചാര്‍ജ് നിശ്ചയിച്ച് എയര്‍ ഇന്ത്യ; ടിക്കറ്റിനു പുറമേ 5,000-13,000 രൂപ ഹാന്‍ഡ്ലിങ് ചാര്‍ജ്

ന്യൂഡല്‍ഹി : രക്ഷിതാക്കള്‍ ഒപ്പമില്ലാതെ കുട്ടികളുടെ തനിച്ചുള്ള യാത്രയ്ക്ക് അധിക ചാര്‍ജ് നിശ്ചയിച്ച് എയര്‍ ഇന്ത്യ. ഇതോടെ, ടിക്കറ്റിനു പുറമേ 5,000 മുതല്‍ 13,000 രൂപവരെ ഹാന്‍ഡ്ലിങ് ചാര്‍ജും നല്‍കേണ്ടി വരും. അധിക തുക സംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നതിനിടെ കുട്ടികളുടെ സുരക്ഷയും യാത്രാസുഖവും ഉറപ്പുവരുത്താ നാണിതെന്ന് എയര്‍ ഇന്ത്യ വിശദീകരിച്ചു. യാത്രയ്ക്ക് മുതിര്‍ന്നവരുടെ അതേ നിരക്കായിരിക്കും 5-12 വയസ്സു കാര്‍ക്കും. ഇതിനു പുറമേയാ ണ് ഹാന്‍ഡ്‌ലിങ് ചാര്‍ജ്.

ആഭ്യന്തര ഫ്‌ലൈറ്റുകളില്‍ ടിക്കറ്റ് നിരക്കിനു പുറമേ 5,000 രൂപ കൂടി നല്‍കണം. ഗള്‍ഫ്, തെക്കുകിഴക്കന്‍ ഏഷ്യ, സാര്‍ക് രാജ്യങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഫ്‌ളൈറ്റുകളില്‍ 8,500 രൂപയാണ് അധിക നിരക്ക്. എന്നാല്‍, ബ്രിട്ടന്‍, യൂറോപ്പ്, ഇസ്ര യേല്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള യാത്രയില്‍ 10,000 രൂപയും യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് 13,000 രൂപയുമാണ് അധികമായി നല്‍കേണ്ടത്.

More Stories from this section

family-dental
witywide