
ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സാഹചര്യം കണത്തിലെടുത്ത് വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനായിഎയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഇന്ന് ശ്രീനഗറില്‍ നിന്ന് അധിക വിമാന സര്‍വീസുകള്‍ നടത്തും.
എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഇന്ന് ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ആകെ നാല് അധിക വിമാന സര്‍വീസുകളാണ് നടത്തുക. എയര്‍ ഇന്ത്യ ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്ക് രാവിലെ 11.30 നും ശ്രീനഗറില്‍ നിന്ന് മുംബൈയിലേക്ക് ഉച്ചയ്ക്ക് 12 നും ഒരു വിമാന സര്‍വീസ് നടത്തും.
ഇന്ന് ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും രണ്ട് അധിക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്.















