
ലണ്ടന്‍ : അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തില്‍ മരിച്ച ബ്രിട്ടിഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്ത ലണ്ടന്‍ മോര്‍ച്ചറി ജീവനക്കാര്‍ക്ക് വിഷബാധയേറ്റതായി റിപ്പോര്‍ട്ട്. ജൂണ്‍ 12 നു ലണ്ടനിലേക്കുള്ള ബോയിങ് 787 എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് 53 ബ്രിട്ടിഷ് പൗരന്മാരടക്കം 242 പേരാണു കൊല്ലപ്പെട്ടത്.
മൃതദേഹങ്ങള്‍ കേടുകൂടാതെയിരിക്കാന്‍ ചേര്‍ക്കുന്ന ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തുക്കളുടെ അളവ് ഉയര്‍ന്ന നിലയിലായതോടെയാണ് ഇവ കൈകാര്യം ചെയ്ത വെസ്റ്റ്മിന്‍സ്റ്റര്‍ പബ്ലിക് മോര്‍ച്ചറിയിലെമോര്‍ച്ചറി ജീവനക്കാര്‍ക്ക് രാസവസ്തു ബാധയേറ്റത്.
ഇന്‍ക്വസ്റ്റിനു നേതൃത്വം നല്‍കിയ പ്രഫസര്‍ ഫിയോന വില്‍കോക്‌സ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കാര്‍ബണ്‍ മോണോക്‌സൈഡിന്റെയും സയനൈഡിന്റെയും സാന്നിധ്യമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാന്‍, പ്രത്യേകിച്ച് വിദേശത്ത് നിന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമ്പോള്‍, ഫോര്‍മാലിന്‍ സാധാരണയായി ഉപയോഗിക്കാറുണ്ട്. ഉയര്‍ന്ന അളവിലുള്ള ഫോര്‍മലിന്‍ വിഷലിപ്തമാവുകയും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് കാരണമാവുകയും ചെയ്യും.
Air India plane crash: Bodies of British nationals contain dangerously high levels of chemicals including formalin













