മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും ഏറ്റെടുത്തു

മുംബൈ: അഹമ്മദാബാദിലെ ആകാശ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നൽകുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും കമ്പനി തന്നെ വഹിക്കും. അവർക്ക് ആവശ്യമായ എല്ലാ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രാമധ്യേ എയർ ഇന്ത്യ ഫ്ലൈറ്റിന് സംഭവിച്ച ദാരുണമായ അപകടത്തിൽ ഞങ്ങൾ അഗാധമായി ദുഃഖിതരാണ്. ഈ ഹൃദയഭേദകമായ സംഭവം ഒട്ടേറെ കുടുംബങ്ങളെയാണ് ദുഃഖിതരാക്കിയിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരുടെയും ദുഃഖത്തിൽ ഞങ്ങള്‍ പങ്കുചേരുന്നു.’’ – ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ പറഞ്ഞു.

More Stories from this section

family-dental
witywide