എയര്‍ ഇന്ത്യ വിമാന ദുരന്തം : അന്വേഷണം ആരംഭിച്ച് ബോയിങ് വിദഗ്ദ്ധരടക്കമുള്ള യുഎസ് സംഘം

അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാന ദുരന്തം അന്വേഷിക്കാന്‍ ബോയിങ് വിദഗ്ദ്ധരടക്കമുള്ള സംഘം ഇന്ത്യയിലെത്തി. യു.എസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും, എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും അഹമ്മദാബാദിലെത്തിയിട്ടുണ്ട്. സംഘം അപകടസ്ഥലം സന്ദര്‍ശിച്ചു. വിമാനം യു.എസ് നിര്‍മ്മിതമായതിനാലാണ് യു.എസ് രാജ്യാന്തര പ്രോട്ടോക്കോളുകള്‍ക്ക് കീഴില്‍ സമാന്തര അന്വേഷണം ആരംഭിച്ചത്.

അപകടസമയത്ത് ആര്യന്‍ എന്ന പ്‌ളസ്ടു വിദ്യാര്‍ത്ഥി പകര്‍ത്തിയ വിഡിയോദൃശ്യം ഇവരുടെ അന്വേഷണത്തില്‍ പ്രധാന തെളിവാണ്. അപകടത്തില്‍നിന്നു രക്ഷപ്പെട്ട ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ്‌കുമാര്‍ രമേഷുമായും സംഘം സംസാരി ക്കുമെന്നാണു വിവരം.

അതേസമയം അപകടത്തില്‍ തകര്‍ന്ന വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്സ് റിക്കോര്‍ഡര്‍ (സിവിആര്‍) കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

More Stories from this section

family-dental
witywide