
ന്യൂഡല്‍ഹി : അഹമ്മദാബാദ് വിമാന അപകടത്തിനു ശേഷം നിര്‍ത്തിവെച്ച എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിക്കാനൊരുങ്ങുന്നു.വെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.
ആഗസ്റ്റ് ഒന്ന് മുതല്‍ വിവിധ അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 1 മുതല്‍ പൂര്‍ണമായും പുനസ്ഥാപിക്കും.
ജൂണ്‍ 12ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറയുന്നയര്‍ന്നതിന് പിന്നാലെ എഐ 171 ബോയിംഗ് ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുവീണതോടെയാണ് എയര്‍ ഇന്ത്യ പല സര്‍വീസുകളും നിര്‍ത്തിവെച്ചത്. അപകടത്തില്‍ ജീവനക്കാരടക്കം 260 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.











