വായു മലിനീകരണം; ഡല്‍ഹിയില്‍ ഹോ​ട്ട​ലു​ക​ളി​ൽ വി​റ​കി​നും ക​ൽ​ക്ക​രി​ക്കും നി​രോ​ധ​നം

ന്യൂഡൽഹി: വായു മലിനീകരണത്തെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി ഡൽഹിയിലെ ഹോട്ടലുകളിൽ വിറകിനും കൽക്കരിക്കും നിരോധനമേർപ്പെടുത്തി. ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി (ഡിപി സിസി)യാണ് നിരോധനമേർപ്പെടുത്തിയത്. നഗരത്തിലെ എല്ലാ ഹോട്ടലുകളിലും റസ്റ്റോറൻറുകളിലും ഓപ്പൺ ഈറ്ററികളിലും ഗ്രില്ലിംഗിനായും മറ്റും ഉപയോഗിക്കുന്ന തന്തൂർ അടുപ്പുകൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.

വായു മലിനീകരണത്തോത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് 1981ലെ എയർ (പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് പൊല്യൂഷൻ) ആക്ടിൻ്റെ സെക്ഷൻ 31(A) പ്രകാരം ഡിപിസിസിയുടെ ഉത്തരവ്. കൽക്കരിയും വിറകും വലിയ തോതിൽ എയർ ക്വാളിറ്റി ഇൻഡക്സ‌് (AQI) നിലവാരത്തെ ബാധിക്കുന്നതിനാലാണ് നിരാധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഇലക്ട്രിക്, ഗ്യാസ് അല്ലെങ്കിൽ മറ്റു ശുദ്ധ ഇന്ധനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് കർശന നിർദേശം.

Air pollution; Firewood and coal banned in hotels in Delhi

More Stories from this section

family-dental
witywide