വായുനിലവാരം മോശം അവസ്ഥയില്‍; ഡല്‍ഹിയില്‍ വീണ്ടും വാഹന നിയന്ത്രണം

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വായുനിലവാരം മോശം അവസ്ഥയില്‍ തുടരുന്നതിനിടെ വീണ്ടും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്തിനു പുറത്തു റജിസ്റ്റര്‍ ചെയ്തതും ബിഎസ് 6 നിലവാരത്തിനു താഴെയുള്ളതുമായ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. ഈ വാഹനങ്ങള്‍ക്ക് നവംബര്‍ ഒന്നുമുതല്‍ ഡല്‍ഹിയിലേക്കു പ്രവേശനം നല്‍കില്ല. ചരക്കുവാഹനങ്ങള്‍ക്കു മാത്രമാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണങ്ങള്‍. കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) യോഗതീരുമാന പ്രകാരമാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള വാണിജ്യ ചരക്ക് വാഹനങ്ങള്‍, ബിഎസ് 6 പാലിക്കുന്ന ഡീസല്‍ വാഹനങ്ങള്‍, സിഎന്‍ജി, എല്‍എന്‍ജി അല്ലെങ്കില്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങളില്ല. ബിഎസ് 4 പാലിക്കുന്ന ഡീസല്‍ വാഹനങ്ങള്‍ക്ക് 2026 ഒക്ടോബര്‍ 31 വരെ മാത്രമേ അനുമതിയുള്ളൂ.

Air quality in poor condition, vehicle restrictions again in Delhi

More Stories from this section

family-dental
witywide