
ന്യൂയോർക്ക്: ഉപഗ്രഹാധിഷ്ഠിത അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കാനുള്ള കരാറിൽ എലോൺ മസ്കിന്റെ സ്റ്റാർ ലിങ്കും എയർടെലും ഒപ്പുവച്ചു. സ്റ്റാർലിങ്ക് സേവനങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കാനുള്ള നിയമപരമായ അനുമതി ലഭ്യമായ ശേഷം പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് വിപ്ലവത്തിന് വഴിതെളിക്കുന്ന നീക്കമാണെന്ന് എയർടെൽ അധികൃതർ പറഞ്ഞു.
വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാൻ ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനം സഹായിക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എലോൺ മാസ്കും കൂടിക്കാഴ്ച നടത്തി ആഴ്ചകൾക്കകമാണ് തീരുമാനം. രാജ്യത്തെ ടെലിക്കോം വമ്പന്മാരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് എയർടെല്ലിന്റെ മസ്കുമായി സഹകരിക്കാനുള്ള നീക്കമെന്നത് ശ്രദ്ധേയമാണ്.
Tags: