
ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ അൽ ഫലാഹ് സർവകലാശാലയുടെ ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദീഖിയെ ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. ഇന്ന് രാവിലെ ഫരീദാബാദിലെ അദ്ദേഹത്തിന്റെ വസതിയിലും സർവകലാശാലയിലും നടന്ന റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചെങ്കോട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ട ചാവേറായ ഡോ. ഉമർ നബിയും ഫരീദാബാദിൽ പിടിയിലായ മുസമ്മിലും താമസിച്ചിരുന്ന അൽ ഫലാഹ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ മുറികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ രാജ്യത്ത് വൻ സ്ഫോടന പരമ്പര ആസൂത്രണം ചെയ്തതായി രേഖകളുണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്ക് ലഭിച്ച വിദേശ ഫണ്ടിങ് സംശയകരമാണെന്ന് ഇഡി കണ്ടെത്തിയതാണ് അറസ്റ്റിന് കാരണമായത്. ജാവേദിനെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചു.
Tags:










