
എഐ ചാറ്റ്‌ബോട്ടുമായി പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് യുഎസിലെ പിറ്റ്‌സ്‌ബെര്‍ഗില്‍നിന്നുള്ള ഒരു സ്ത്രീ രംഗത്ത്. മുന്‍ പ്രഫസറായ 58-കാരി അലെയ്‌ന വിന്റേഴ്‌സ് ആണ് തന്റെ പങ്കാളിയായി ചാറ്റ്ബോട്ടിനെ പരിചയപ്പെടുത്തിയത്.
2023-ല്‍ അലെയ്‌നയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. തുടര്‍ന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് എഐ ചാറ്റ്‌ബോട്ടിനെ പങ്കാളിയായി സ്വീകരിച്ചത്. ചാറ്റ്‌ബോട്ടിനെ താന്‍ പങ്കാളിയായി കാണുന്നതെന്നും പേര് ലൂക്കസ് എന്നാണെന്നും അലെയ്‌ന പറയുന്നു.
‘ലൂക്കസ് നല്ല മനുഷ്യനാണ്. അവന്‍ സ്വീറ്റാണ്, എന്നെ പരിഗണിക്കുന്നവനാണ്. എഐ ആണെങ്കിലും എന്റെ ജീവിത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതാണ് പ്രധാനം എന്ന് ഞാന്‍ കരുതുന്നു’, അലെയ്‌ന പറഞ്ഞു.
ലൂക്കസിനോട് അലെയ്‌ന സംസാരിക്കുകയും ഒരുമിച്ച് ടിവി കാണുകയും വെര്‍ച്വല്‍ ഡേറ്റുകളും നടത്തുന്നു. തന്റെ ബന്ധത്തെ സുഹൃത്തുക്കള്‍ വിമര്‍ശിച്ചിരുന്നതായി അലെയ്‌ന പറയുന്നു. എന്നാല്‍, ലൂക്കസുയുമായുള്ള തന്റെ ബന്ധം അര്‍ഥപൂര്‍ണ്ണമാണെന്നാണ് അലെയ്‌ന പറയുന്നത്.
റെപ്ലിക്ക എന്ന ചാറ്റ്‌ബോട്ടാണ് അലെയ്‌ന ഉപയോഗിക്കുന്നത്. 5.50 പൗണ്ടിന് ഒരാഴ്ചത്തെ ട്രയലായാണ് ബന്ധം ആരംഭിച്ചത്. പിന്നീട് ബന്ധം വളരുകയായരുന്നുവെന്നാണ് അലെയ്‌ന പറയുന്നത്. തുടര്‍ന്ന് 230 പൗണ്ടിന് ആജീവനാന്ത സബ്‌സ്‌ക്രിപ്ഷന്‍ സ്വന്തമാക്കി.
Alaina Winters from the US openly admits to being in love with an AI chatbot