
ഫ്ലോറിഡ: ഫ്ലോറിഡ സ്വദേശി അലക്സാണ്ടർ റോജസ് (23) കരടികളുടെ ആക്രമണത്തിൽ നിന്ന് പരുക്കുകളോടെ രക്ഷപ്പെട്ടു. റോജസ് ജോലിയ്ക്ക് പോകുന്നതിനിടെയായിരുന്നു കരടികളുടെ ആക്രമണം. ഓഗസ്റ്റ് 15ന് പ്രാദേശിക സമയം പുലർച്ചെ 4 മണിക്കായിരുന്നു സംഭവം. ജോലിക്ക് പോകാനിറങ്ങി കതക് പൂട്ടുകയായിരുന്ന യുവാവിന്റെ അടുത്തേക്ക് കരടിക്കുട്ടി ഓടിയടുക്കുകയുമായിരുന്നു. റോജസ് സാഹസികമായി അടുത്തുണ്ടായിരുന്ന വാഹനത്തിന് മുകളിലൂടെ കയറി തെരുവിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇതിനിടെ കരടി റോജസിൻ്റെ കൈകളിൽ കടിക്കുകയും വാരിയെല്ല് നഖം വച്ച് മാന്തി ഒടിക്കുകയും ചെയ്തു. കരടിയുടെ ആക്രമണത്തിൽ റോജസിൻ്റെ കൈകൾ, വാരിയെല്ല്, വയർ എന്നിവിടങ്ങളിൽ പരുക്ക് പറ്റി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ, വീടിന്റെ വാതിൽ പൂട്ടുമ്പോൾ ഉച്ചത്തിൽ റോജസിന്റെ അടുത്തേക്ക് ഒരു കരടിക്കുട്ടി ഓടിയടുക്കുന്നതായി കാണാം. ആ നിമിഷം ഇരു വശങ്ങളിലേക്ക് ഓടി രക്ഷപ്പെടാനോകതക് തുറന്ന് അകത്തേക്ക് കയറുന്നതിനോ റോജസിന് സാധിക്കുമായിരുന്നില്ല. കാരണം അഞ്ചടി ദൂരം മാത്രമേ കരടിക്കുട്ടിയുമായിട്ടുണ്ടായിരുന്നുള്ളു. ഒടുവിൽ, അടുത്തുണ്ടായിരുന്ന ഒരു വാഹനത്തിന് മുകളിലൂടെ രണ്ട് കരടികളെയും വെട്ടിച്ച് കയറി ദൂരെ തെരുവിലെ ഒരു തുറസായ സ്ഥലത്തേക്ക് ഓടുകയായിരുന്നു. ഇതിനിടെയാണ് കരടി കടിക്കുകയും മാന്തുകയും ചെയ്തത്.