
അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായി വടംവലിയെന്ന പോരാട്ട മാമാങ്കത്തെ സ്വര്‍ണലിപികളാല്‍ എഴുതിച്ചേര്‍ക്കുന്ന ആവേശത്തിന്റെ മണിക്കൂറുകളിലേക്ക് ഷിക്കാഗോ. ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര വടംവലി മത്സരങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മത്സരം അത് പൊരുതാന്‍ ഉള്ളതാണ്… വിജയം അത് പോരാടുന്നവര്‍ക്കാണ്… ഇതാണ് ഷിക്കാഗോയുടെ മണ്ണില്‍ ഇന്ന് ആവേശമായി ഉയരുന്നത്. മത്സര വീര്യം പകരാന്‍ കാണികളുടെ കയ്യടികളും ആര്‍പ്പുവിളികളും ഒത്തുചേര്‍ന്നപ്പോള്‍ കൈക്കരുത്തിന്റേയും മനക്കരുത്തിന്റേയും പൂരത്തിനാണ് മോര്‍ട്ടന്‍ ഗ്രോവ് പാര്‍ക് സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.
ലോക വടംവലി പ്രേമികളുടെ എല്ലാ വഴികളും ഇന്ന് ഷിക്കാഗോയിലേക്ക്. മോര്‍ട്ടന്‍ ഗ്രോവ് പാര്‍ക് ഡിസ്ട്രിക്ട് സ്റ്റേഡിയത്തില്‍ കാരിരുമ്പിന്റെ കരുത്തുമായി 22 വടം വലി ടീമുകള്‍ നേര്‍ക്കുനേര്‍ ഏറ്റു മുട്ടുമ്പോള്‍, ആവേശം ആകാശത്തോളമാകും. ആരായിരിക്കും ആ കരുത്തന്മാര്‍? ആരായിരിക്കും ബുദ്ധിയും ശക്തിയും ഒരുപോലെ കമ്പക്കയറില്‍ കോര്‍ത്തുചേര്‍ത്ത് കപ്പടിക്കുന്ന ആ മിടുക്കന്മാര്‍?
ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം കൃത്യം 9 മണിക്ക് പൂൾ മത്സരങ്ങള്‍ ആരംഭിച്ചു. കായിക പ്രേമികളുടെ കണ്ണും കരളും കയ്യടി പൂൾ മത്സരങ്ങൾ പുരോഗമിക്കുകയാണ്. കാണികളുടെ അത്യാവേശകരമായ സഹകരണം പോർക്കളത്തിലെ വീരന്മാർക്ക് കരുത്തുപകരുന്നുണ്ട്. പതിനെട്ടാം പൂൾ മത്സരമാണ് നടക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നട്കക്കുന്നത്.
ഏറ്റവും വലിയ സമ്മാനത്തുകയാണ് ഷിക്കാഗോ വടംവലി മത്സരത്തിന്റെ പ്രത്യേകത. അതിനാല്‍ അത്യാവേശത്തിലാണ് വടംവലി പ്രേമികള്‍. ഒന്നാംസ്ഥാനം നേടുന്ന ടീമിന് 11,111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോ റിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് സ്‌പോണ്‍സര്‍. രണ്ടാംസ്ഥാനം നേടുന്ന ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്‌പോണ്‍സര്‍.
മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയുമാണ് ലഭിക്കുക. റ്റോണി & ഫ്രാന്‍സിസ് കിഴക്കേക്കുറ്റാണ് സ്‌പോണ്‍സര്‍. നാലാംസ്ഥാനം ലഭിക്കുന്ന ടീമിന് 1111 ഡോളറാണ് സമ്മാനത്തുക. ചിക്കാഗോ മംഗല്യ ജുവല്വറിക്കു വേണ്ടി ഷൈബു കിഴക്കേക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുന്‍ മാമ്മൂട്ടില്‍ എന്നിവരാണ് സ്‌പോണ്‍സര്‍മാര്‍. വനിതകളുടെ മല്‍സരത്തിന്റെ ഒന്നാം സമ്മാനം 2500 ഡോളറാണ്. മുത്ത് കല്ലടിക്കലാണ് സ്‌പോണ്‍സര്‍. രണ്ടാ സമ്മാനം 1500 ഡോളറാണ്. ജെയ്‌സ് പുതുശേരിയിലാണ് രണ്ടാം സ്ഥാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.