നിർണായക നീക്കം; ഗുജറാത്തിൽ മന്ത്രിസഭാ പുനഃസംഘടന, മുഖ്യമന്ത്രി ഒഴികെ 16 മന്ത്രിമാര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ഗുജറാത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ 16 മന്ത്രിമാർ രാജിവെച്ചു. മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെയാണ് കൂട്ടരാജി. ഇതില്‍ എട്ട് പേര്‍ കാബിനറ്റ് റാങ്കിലുള്ളവരും ബാക്കിയുള്ളവര്‍ സഹമന്ത്രിമാരുമാണ്. എല്ലാ മന്ത്രിമാരുടെയും രാജി മുഖ്യമന്ത്രി അംഗീകരിച്ചു. പത്ത് പേരെ ഉൾപ്പെടുത്തി മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നാണ് വിവരം. നാളെ രാവിലെ 11.30 ന് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ജെ പി നദ്ദ അടക്കമുള്ളവർ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ വസതിയിൽ അദ്ദേഹം ഇന്ന് രാത്രി എട്ട് മണിയോടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ശേഷം ഗവർണർ ആചാര്യ ദേവവ്രതുമായി ഭൂപേന്ദ്ര പട്ടേൽ കൂടിക്കാഴ്ച നടത്തും. പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ പേര് അടങ്ങുന്ന പട്ടിക ഭൂപേന്ദ്ര പട്ടേൽ ഗവർണർക്ക് കൈമാറുമെന്നാണ് വിവരം. ഇന്ന് വൈകിട്ട് ഭൂപേന്ദ്ര പട്ടേലിന്റെ വസതിയിൽ നടന്ന അടിയന്തര യോഗത്തിൽ മന്ത്രിസഭയിലും പാർട്ടിയിലും അടിയന്തരമായി അഴിച്ചുപണി നടത്തണമെന്ന കേന്ദ്ര തീരുമാനം ബിജെപി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ അറിയിക്കുകയായിരുന്നു. തുടർന്നായിരുന്നു മന്ത്രിമാരുടെ കൂട്ടരാജി.

All ministers except CM quit as Gujarat cabinet prepares for expansion

More Stories from this section

family-dental
witywide