അമേരിക്കയിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹം ഡൊണാൾഡ് ട്രംപിനെ സാധാരണയായി പോസിറ്റീവായി കാണുന്നതിന്റെ കാരണം അദ്ദേഹത്തിന് നേരെയുള്ള കുറ്റാരോപണങ്ങൾ അയോഗ്യതയായി അവർ കണക്കാക്കുന്നില്ലെന്ന് കോമഡി താരവും എഴുത്തുകാരിയുമായ സർന ഗാർഗ്. ഞങ്ങളുടെ നാട്ടിൽ രാഷ്ട്രീയക്കാർ എല്ലാം കുരുട്ടുബുദ്ധികളാണ്, ഇത് രാഷ്ട്രീയ ജോലിക്ക് വേണ്ട ഒരു യോഗ്യത പോലെയാണ്. ക്രിമിനൽ ആണ് എന്നതൊന്നും പുതിയ കാര്യമല്ല, എല്ലാവരും തന്നെ അങ്ങനെ ആണ്. ഇന്ത്യക്കാർക്ക് ഇത് അതിശയിപ്പിക്കുന്ന ഒന്നല്ല എന്നും ഗാർഗ് പറയുന്നു. The Daily Beast-ന്റെ പോഡ്കാസ്റ്റിൽ ജോയാന കോൾസുമായുള്ള സംഭാഷണത്തിലാണ് ഗാർഗ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സംഭാഷണത്തിൽ ഗാർഗ് ഇമിഗ്രേഷൻ വിഷയവും പരാമർശിച്ചു. ഇന്ത്യക്കാർ ഭൂരിഭാഗവും നിയമപരമായ കുടിയേറ്റക്കാരാണ്. വർഷങ്ങളോളം കാത്തിരുന്ന് രേഖകൾ സമർപ്പിച്ച് നിയമപ്രകാരം എത്തിയവരാണ് എന്ന് ഗാർഗ് പറഞ്ഞു. അതിനാൽ അക്രമണാത്മകമായ അനധികൃത കുടിയേറ്റത്തെക്കുറിച്ച് ഇന്ത്യക്കാരിൽ അതൃപ്തിയുണ്ടെന്ന് അവൾ കൂട്ടിച്ചേർത്തു. ബൈഡൻ ഭരണകാലത്ത് അതിർത്തി പ്രശ്നങ്ങൾ ഗൗരവമായി കാണാത്തതാണ് ഇന്ത്യക്കാർക്ക് മനസ്സിലാകാത്തതെന്നും ഞങ്ങളുടെ ബന്ധുക്കൾ 15 വർഷമായി കാത്തിരിക്കുന്നു. പക്ഷേ നിയമലംഘകരെ ഉടൻ അനുകൂലിക്കുന്നതുപോലെ തോന്നിയിരുന്നുവെന്നും ഗാർഗ് പറഞ്ഞു.
എന്നാൽ, ഡൊണാൾഡ് ട്രംപ് ആളുകളെ രാജ്യം വിടാൻ നിർബന്ധിതരാക്കിയത് താൻ അംഗീകരിക്കുന്നില്ലെന്നും, പക്ഷേ ട്രംപ് പറഞ്ഞ ഉയർത്തിക്കാട്ടിയ ചില പ്രശ്നങ്ങൾ യഥാർത്ഥ പ്രശ്നങ്ങളാണെന്നും അവൾ പറയുന്നു. ഗാർഗിന്റെ വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ഉയർന്നു. ഇന്ത്യക്കാർ സാധാരണയായി ഡെമോക്രാറ്റുകളെയാണ് വോട്ട് ചെയ്യുന്നതെന്നും, ഗാർഗ് പറഞ്ഞത് ഒരു ചെറിയ വിഭാഗത്തെ മാത്രമേ പ്രതിനിധീകരിക്കുകയുള്ളുവെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇന്ത്യക്കാർ കൂടുതലും നിയമപരമായി കുടിയേറ്റം ചെയ്യുന്നു എന്ന ഗാർഗിന്റെ വാദത്തെ ചോദ്യം ചെയ്തുകൊണ്ട്ബൈഡൻ പ്രസിഡന്റായിരുന്ന സമയത്ത് ഏകദേശം 2.5 ലക്ഷം ഇന്ത്യക്കാർ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചുവെന്നും ഒരാൾ പ്രതികരിച്ചു.
All politicians are crooked; Indians love Trump, says Indian-origin comedian Zarna Garg














