
തിരുവനന്തപുരം : തലസ്ഥാനത്ത് സ്വിമ്മിംഗ് പൂളില്‍ നിന്ന് അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട 17 കാരന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്ന് കുട്ടികള്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ ഇതുവരെ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല. പൂളിലെ മുഴുവന്‍ വെള്ളം നീക്കം ചെയ്യാനും പുതുതായി വെള്ളം നിറയ്ക്കുമ്പോള്‍ നിശ്ചിത അളവില്‍ ക്ലോറിന്‍ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ആക്കുളം ടൂറിസ്റ്റ് വില്ലേജ് അധികൃതര്‍ക്ക് ആരോഗ്യവകുപ്പ് കര്‍ശനം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വര്‍ധിക്കുന്നതില്‍ ആരോഗ്യവകുപ്പ് നിഷ്‌ക്രിയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. രോഗകാരണത്തെക്കുറിച്ച് ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്നും സര്‍ക്കാരിന് എങ്ങനെ നിസംഗമായിരിക്കാന്‍ കഴിയുമെന്നും സതീശന്‍ ചോദിച്ചു.
Tags: