അമീബിക് മസ്തിഷ്‌ക ജ്വരം : 2 പേരുടെ നില അതീവ ഗുരുതരം; ഇരുവരും മലപ്പുറം സ്വദേശികള്‍

കോഴിക്കോട് : സംസ്ഥാനം വീണ്ടും മസ്തിഷ്‌ക ജ്വരം ഭീഷണിയില്‍. ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് രോഗബാധിതര്‍ ചികിത്സയിലുള്ളത്. രണ്ട് മലപ്പുറം സ്വദേശികളാണ് രോഗം ബാധിച്ച് വെന്റിലേറ്ററിലുള്ളത്. വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

എട്ട് ദിവസത്തിനിടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.