
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതുവരെ ഈ വർഷം 66 പേർക്ക് രോഗം ബാധിച്ചുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് ഈ വർഷം ഇതുവര 19 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കൂടുതൽ രോഗികൾ തിരുവനന്തപുരത്തും കോഴിക്കോട്ടും ആണ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ- തദ്ദേശ വകുപ്പുകൾ ഊർജ്ജിതമാക്കി. വിവിധ ഇടങ്ങളിലെ നീന്തൽ കുളങ്ങളും കിണറുകളും പൊതു കുളങ്ങളും തോടുകളും അടക്കം വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.