അമീബിക് മസ്തിഷ്‌കജ്വരം: ഭീഷണിയേറുന്നു, തിരുവനന്തപുരത്ത് തുടർച്ചയായ രണ്ടാം ദിവസവും ജീവൻ നഷ്ടം, മരിച്ചത് 17 ദിവസമായി മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന രോഗി

തിരുവനന്തപുരം കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു. 17 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർക്ക് രോഗം സ്ഥിരീകരിച്ചത് ചികിത്സയ്ക്കിടെയാണ്. തുടർച്ചയായി രണ്ടാം ദിവസമാണ് തിരുവനന്തപുരത്ത് ഈ രോഗം മൂലം മരണം സംഭവിക്കുന്നത്; ഇന്നലെ ചിറയിൻകീഴ് സ്വദേശി വസന്ത മരിച്ചിരുന്നു.

സംസ്ഥാനത്ത് ഈ മാസം മാത്രം 62 പേർക്ക് രോഗബാധയുണ്ടായി, 11 പേർ മരിച്ചു. ഈ വർഷം ഇതുവരെ 32 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക വർധിപ്പിക്കുന്നു.

More Stories from this section

family-dental
witywide